2011 ഫെബ്രുവരി 26, ശനിയാഴ്‌ച

പി.ശശിയെന്തിനു പുറത്ത് പോകണം

കുറച്ചു നാള്‍ മുന്‍പ് മാധ്യമങ്ങളില്‍ സജീവമായ ചര്‍ച്ചക്ക് ഇടനല്‍കിയതായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയുടെ പൊടുന്നനെ ഉള്ള ചികിത്സയ്ക്ക് പോകല്‍.
അദ്ദേഹത്തിനു കാര്യമായ എന്തോ “അസുഖം” ഉണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ആയുര്‍വ്വേദ ചികിത്സാകേന്ദ്രത്തില്‍ ചികിത്സ തേടുന്നതായി വാര്‍ത്തവന്നു. എന്നാല്‍ പി.ശശിയെ പറ്റി അത്ര നല്ലതല്ലാത്ത ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പെണ്ണ് വിഷയം ആണെന്നായിരുന്നു അത്. ഇതു സംബന്ധിച്ച് ഏതോ സഖാവിന്റെ പരാതിയുമുണ്ടായതായി പറയപ്പെടുന്നു. സംഭവം നിയമ സംഭയിലും ചര്‍ച്ചയായി.

ഇവിടെ പെണ്ണുങ്ങള്‍ക്കെതിരെ പ്രശ്നമുണ്ടാക്കുന്നവരെ കയ്യാമം വച്ച് നടത്തും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഒരു മുഖ്യമന്ത്രിയാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കണം. വര്‍ഷം അഞ്ചായിട്ടും പണ്ട് ആരോപണം ഉന്നയിച്ച വി.ഐ.പി യെ ഇതുവരെ പിടികൂടുകയോ പെണ്‍‌വാണിഭക്കാരെ കയ്യാമം വെച്ചില്ലെന്ന് മാത്രമല്ല പി.ശശിക്കെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുന്നു എന്നാണ് പറയുന്നത്. പാര്‍ടിക്ക് അതിന്റെതായ സംവിധാനം ഉണ്ടത്രെ. അത് കൊള്ളാം കൊള്ളരുതായ്മ ചെയ്യുന്നത് പാര്‍ട്ടിക്കാരന്‍ ആണെങ്കില്‍ അത് പാര്‍ടി അന്വേഷിച്ച് അച്ചടക്ക നടപടിയെടുക്കും എന്നാല്‍ ലീഗുകാരനോ മറ്റോ ആണെങ്കില്‍ ഉടനെ അതു സംബന്ധിച്ച് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കു. അതായത് അവനവന്റെ ആളാണെങ്കില്‍ കേസും കൂട്ടവും ഇല്ല ലീഗുകാരനോ കോണ്‍ഗ്ര്സസുകാരനോ ആണെങ്കില്‍ നടപടി വേറെ.

രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഒരു സ്ത്രീയെയും രാത്രിയില്‍ ഒരിടത്ത് ഒരുമിച്ച് കണ്ടു എന്നതിന്റെ പേരില്‍ വലിയ കോലാഹലം നടത്തിയിരുന്നു ഇവിടത്തെ ഡി.വൈ.എഫ്.ഐക്കാര്‍. എന്നാല്‍ വ്യദ്യപരിശോധനയില്‍ അവര്‍ ലൈംഗീകമായി ബന്ധപ്പെട്ടുവോ എന്ന് വ്യക്തമായോ എന്തോ? ഇല്ലെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. എന്നാല്‍ അതിന്റെ പേരില്‍ അദ്ദേഹവും ആ സ്തീയുമെത്രമാത്രം അവഹേളനം സഹിക്കേണ്ടി വന്നു എന്നതും ഓര്‍ക്കുക. സംസ്ഥാന കമ്മറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി.ശശി എന്തിനു പുറത്ത് പോകണം എന്ന് ചുരുങ്ങിയ പക്ഷം കണ്‍നൂരിലെ ജനത്തിനെ അറിയിക്കുവാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഇല്ലേ? നാറിയ കഥായണെങ്കില്‍ അത് പറയൂന്നേ.

2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ആരാണ് വര്‍ഗ്ഗീയത കളിക്കുന്നത്

അവസാനം ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു. ഒരാഴ്ച നീണ്ടു നിന്നു ഇതുമായി ബന്ധപ്പെട്ട് ഉദ്വഗപൂര്‍ണ്ണമായ പല രംഗങ്ങള്‍ക്കും
ഇതിനോടകം കേരളം സാക്ഷ്യം വഹിച്ചു. പുതുമ അവകാശപ്പെടുവാനൊന്നും ഇല്ലാത്ത വിധം വളരെ വികാരപരമായിതന്നെ ആയിരുന്നു കഴിഞ്ഞ കുറച്ച് ദിവസമായി അന്‍‌വാര്‍ശ്ശേരിയില്‍ നിന്നും ഉള്ള വാര്‍ത്തകളും ദൃശ്യങ്ങളും.
മതവിശ്വസം എന്നത് ഒരാളുടെ തികച്ചും സ്വകാര്യമായ സംഗതിയാണെങ്കിലും മദനി അത് എപ്രകാരം പ്രയോജനപ്പെടുത്തി എന്നത് പത്രസമ്മെളനത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമാക്കി.

ഒടുവില്‍ അറസ്റ്റു ചെയ്തു കൊണ്ടുപോകുമ്പോളും ഇത് ഒരു ഹിന്ദു മുസ്ലീം വര്‍ഗ്ഗീയ പ്രശ്നമായി മാറ്റരുതെന്ന് ആവേശത്തോടെ പറയുന്നത് കണ്ടു. ആരാണ് ഈ കേസില്‍ വര്‍ഗ്ഗീയത കളിക്കുന്നത്. കേരളത്തിലെ ബി.ജെ.പിക്കാര്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും ലീഗും പ്രതികരിച്ചതിനേക്കാള്‍തണുപ്പന്‍ മട്ടില്‍ അല്ലേ പ്രതികരിച്ചത്. അവര്‍ ഇതിന്റെ പേരില്‍ ഹാലിളകിയോ ഇല്ല. മിണ്ടുന്നതും പറയുന്നതുമെല്ലാം മതവുമായി ബന്ധപ്പെടുത്തുന്നത് ആരാണെന്ന് വളരെ വ്യക്തം. മദനി ഒരു കേസില്‍ പെട്ടാല്‍ അതിനെ മതവുമായി അല്ലെങ്കില്‍ അതിന്റെ ചടങ്ങും വിശ്വാസവുമായി ബന്ധപ്പെടുത്തി വികാരഭരിതമാക്കുന്നതിന്റെ അര്‍ഥം എന്താണ്? കേസില്‍ പ്രതിയാകുന്നവര്‍ മുഴുവന്‍ ഇത്തരത്തില്‍ പ്രതികരിക്കുവാനും പ്രവര്‍ത്തിക്കുവാനും തുടങ്ങിയാല്‍ അത് എന്തൊക്കെ അപകടങ്ങളാണ് വരുത്തിവെക്കുക എന്ന് ദൈവത്തിനറിയാം.


മറ്റൊരു സംഗതി കര്‍ണ്ണാടകത്തിലെ ഭരണകൂടം തന്നെ അപായപ്പെടുത്തുമെന്ന രീതിയില്‍ ഉള്ള പ്രഖ്യാപനമാണ്. എന്താണതിന്റെ അര്‍ഥം? കോടതി ശിക്ഷിച്ചാല്‍ നാളെ കര്‍ണ്ണാടകത്തില്‍ ബി.ജെ.പി ഗവണ്മെന്റ് ശിക്ഷിച്ചു എന്ന് വിളിച്ചുപറഞ്ഞാല്‍ അതും വിഴുങ്ങുവാന്‍ ആളുണ്ടാകും.ഈ കേസ്ല്‍ പല കോടതികളില്‍ നിന്നും മദനിക്ക് ജാമ്യം നിഷേധിച്ചത് നാം കണ്ടതാണ്. അറസ്റ്റ് വാറണ്ടുമായി പോലീസ് വന്നിട്ട് ദിവസം കുറച്ചായെങ്കിലും അത് പല കാരണങ്ങളാല്‍ നീണ്ടു പോയി. ഇന്നിപ്പോള്‍ അറസ്റ്റ് ചെയ്തു അദ്ദേഹത്തെ കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോയി. കേസ് കര്‍ണ്ണാടകയില്‍ ആയതിനാല്‍ അവിടേക്ക് കൊണ്ടു പോകുന്നു. കേരളത്തില്‍ ആയിരുന്നേല്‍ ഒരു പക്ഷെ ഇതിനോടകം ആശുപത്രിയില്‍ അഭയം തേടിയേനെ.

മദനിയെ അറസ്റ്റു ചെയ്യുക എന്നത് കേരളത്തില്‍ ഭരണത്തില്‍ ഇരിക്കുന്ന കക്ഷിയെ സംബന്ധിച്ചും കര്‍ണ്ണാടകയില്‍ ഭരണത്തില്‍ ഇരിക്കുന്ന കക്ഷിയും വളരെ സമ്മര്‍ദ്ദം ഉണ്ടാക്കിയെന്ന് കരുതുന്നു.കഴിഞ്ഞ പാര്‍ളിമെന്റ് തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മദനിയുമൊത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി വേദിപങ്കിട്ട, ജയില്‍ മോചിതനായി വന്നപ്പോള്‍ മദനിയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ നിരവധി മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. കര്‍ണ്ണാടകയെ സംബന്ധിച്ച് അവിടെ ബി.ജെ.പി സര്‍ക്കാര്‍ ആണ് ഭരണത്തില്‍ ഇരിക്കുന്നത്. കേസ് കോടതിയില്‍ ആണെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ ആയതിനാല്‍ അവരെ സംബന്ധിച്ച് മദനിയുടെ അറസ്റ്റും തുടര്‍ നടപടികളും അത് പല വിധ ആരോപണങ്ങളും നേരിടേണ്ടി വരാന്‍ സാധ്യതയുണ്ട്.കോടതിയില്‍ ഇരിക്കുന്നത് ബി.ജെ.പി കാര്‍ അല്ലല്ലോ അത് ജഡ്ജിമാര്‍ അല്ലേ അപ്പോള്‍ കര്‍ണ്ണാടകയിലെ കോടതിയുത്തരവിനെ മതവുമായോ രാഷ്ടീയമായോ ബന്ധപ്പെടുത്തുന്നത് എന്തിനാണ്?

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മദനി നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ കോടതിയില്‍ കീഴടങ്ങും എന്ന് ഇടയ്ക്കിടെ പറയുന്നു. അറസ്റ്റുവാറണ്ടുള്ള പ്രതിയാണോ എപ്പോള്‍ കോടതിയില്‍ ഹാജരാകണം എന്ന് നിശ്ചയിക്കേണ്ടത്? കൊള്ളാം.ഇന്ദിരാ ഗാന്ധിയെ അറസ്റ്റു ചെയ്ത രാജ്യത്ത് ഒരു മദനിയെ അറസ്റ്റു ചെയ്യുവാന്‍ ദിവസങ്ങളോളം സമയം നോക്കി നിന്നു. പുരിശങ്കരാചാര്യ കൊലക്കേസില്‍ പെട്ടപ്പോള്‍അറസ്റ്റുചെയ്യുവാന്‍ ഇത്രയും ദിവസം എടുത്തോ? മദനിയെ അറസ്റ്റുചെയ്യുവാന്‍ എന്തേ ഇത്രയും നീണ്ടത്?

സഖാക്കള്‍ നയിക്കുന്ന സര്‍ക്കാറിനു നന്ദി പറഞ്ഞാണ് മദനി അറസ്റ്റു വരിച്ചത്. കോടതി പിടിമുറുക്കിയതിനാല്‍ ആണ് അറസ്റ്റ് വരിക്കേണ്ടിവന്നതെന്ന് അദ്ദെഹത്തിനു മനസ്സിലായിക്കാണും.എന്തായാലും മദനി ഈ പ്രശ്നത്തെ വളരെ വികാരഭരിതമാക്കുവാന്‍ ശ്രമിച്ചു. അപ്പോള്‍ ഈ അറസ്റ്റും അനുബന്ധ കാര്യങ്ങളും അടിസ്ഥാനമാക്കി വര്‍ഗ്ഗീയത കളിക്കുന്നത് ഭൂരിപക്ഷ സവര്‍ണ്ണ വിഭാഗങ്ങള്‍ ആണോ എന്ന് ചിന്തിക്കേണ്ടത് കേരള സമൂഹമാണ്?

2010 ജൂലൈ 20, ചൊവ്വാഴ്ച

ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാര്‍

അണികള്‍ക്ക് നേതാക്കന്മാര്‍ പറയുന്നത് അതേ പടി വിഴുങ്ങുവാന്‍ മടിയുണ്ടാകില്ല. തീയായാലും തീ...മായാലും അവര്‍ വിഴുങ്ങിയെന്നിരിക്കും. എന്നാല്‍ പൊതുജനത്തിന്റെ കാര്യമോ?
കണ്ടല്‍ പാര്‍ക്കെന്ന് ബോര്‍ഡ് വച്ച് ഒരു സംരംഭം തുടങ്ങുക. എന്നിട്ട് പുഴയോരം മുഴുവന്‍ വേലികെട്ടി ഒരു പ്രത്യേക മേഘലയാക്കുക. കാശുകൊടുത്തുവാങ്ങിയതോ കൈവശപ്പെടുത്തിയതോ പാട്ടത്തിനെടുത്തതോ എന്തോ ആവട്ടെ
ഇമ്മാതിരി പരിപാടിതന്നെ അല്ലെ സ്വകാര്യ റിസോര്‍ട്കാരും ചെയ്യണത്?
പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഇത്തരം പ്രവര്‍ത്തനത്തിനു ആരു അനുമതി കൊടുത്തു?

കണ്ടല്‍ പാര്‍ക്കല്ല കണ്ടല്‍ സംരക്ഷണമാണത്രെ നെതാവിന്റെ പുതിയ വെളിപ്പെടുത്തല്‍.

കണ്ടല്‍ സംരക്ഷിക്കാനെന്തിനാ അവിടെ മരവും മുളയും ഒക്കെ കൊണ്ട് കെട്ടിടം പണിയുന്നെ? മണ്ണിട്ട് നികത്തല്‍ വേറെ കുറേ സ്ഥലത്ത്
കല്ലുകൊണ്ട് കെട്ടിയിരിക്കുന്നു. കവാടത്തില്‍ “സംഭാവന” പിരിവു. എന്താ ഈ സംഭാവന? സംഭാവന എന്നത് ഒരാള്‍ സ്വന്തം ഇഷ്ടത്തിനു നകുന്നതാ‍ണ്.
നിങ്ങള്‍ ഒരു സിനിമക്ക് പോകുമ്പോള്‍അവിടെ ഹാളിനകത്ത് കടക്കുവാന്‍ ടിക്കറ്റെടുക്കുന്നതിനെ ആരെങ്കിലും “സംഭാവന” എന്നു പറയുമോ?
മൃഗശാലയില്‍ കടക്കാന്‍ “സംഭാവന” കൊടുക്കുകയാണോ പതിവ്?
ആടിനെ പട്ടിയാക്കരുത് സഖാക്കന്മാരെ..അണികള്‍ വിശ്വസിച്ചാലും ജനം വിശ്വസിക്കില്ല.

കാശുപിരിക്കുന്ന സംഭവത്തിനു ടാക്സ് കൊടുക്കണ്ടെ? അപ്പോള്‍ അത് ഒഴിവക്കാനുള്ള വഴിയാണോ ഈ “സംഭാവന” പിരിവ്?

നുണപറയാന്‍ ഉളുപ്പില്ലാതെ പറയുവാന്‍ അതിനു ഈ കൂട്ടര്‍ക്ക് ഉള്ള കഴിവ് ഒന്നു വേറെ തന്നെ. അബ്ദുള്ളക്കുട്ടിയെ പറ്റി എന്തൊക്കെ അപരാധം ആണ് പറഞ്ഞത്. പോളിഞ്ഞില്ലേ?
ഇപ്പോ ദേ കണ്ടലുമായി വന്നിരിക്കുന്നു.

കണ്ണൂരില്‍ കണ്ടലിന്റെ പേരില്‍ കച്ചവടം നടത്തുവാന്‍ ഉള്ള മാര്‍ക്കിസ്റ്റ് നേതാക്കന്മാരുടെ പരിപാടിയെ പൊതുജനത്തിനു മുമ്പില്‍ തുറന്നു കാണിച്ച കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യങ്ങള്‍.കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരിലെ ആണ്‍ കുട്ടിയാണ് സുധാകരന്‍. കേരളത്തില്‍ ഭരണത്തിലിരിക്കുമ്പോല്‍ ഇത്തരം കച്ചവട സംരംഭങ്ങള്‍ തുടങ്ങുവാനും അതിനോരോ ഉടായ്പ് ന്യായങ്ങള്‍ നിരത്തുവാനും ഉള്ള ഇത്തരം പരിപാടികള്‍ കയ്യോടെതന്നെ നിര്‍ത്തെണ്ടതുണ്ട്.

2010 ജൂൺ 3, വ്യാഴാഴ്‌ച

അധിക്ഷേപിക്കുന്നവരെ എന്തിനു ചുമക്കണം?

ബംഗാളില്‍ ചരിത്രപരമായ പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് മാര്‍ക്കിസ്റ്റ് പാര്‍ടി. ഇനി കേരളത്തിലും ഇത് ആവര്‍ത്തിക്കുന്നത് കാണുവാന്‍ അധികം കാത്തിരിക്കേണ്ടിവരും എന്ന് തോന്നുന്നില്ല.
ഇതിനിടയില്‍ ചിലര്‍ ചങ്ങനാശ്ശേരിക്ക് വണ്ടി പിടിച്ചതയി പത്രവാര്‍ത്തകള്‍ വന്നിരുന്നു. ചൂലും ചാണകവെള്ളവുമായി കിനാലൂരിലെ സ്ത്രീകള്‍ ചെയ്ത പോലെ ചങ്ങനാശ്ശേരിയില്‍ ഉള്ളവര്‍ ആര്‍ജ്ജവം കാണിക്കേണ്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പു നാം മറന്നു കൂട. അന്ന് എന്തായിരുന്നു ഇവിടത്തെ ഇടതു പക്ഷത്തിന്റെ ബഹളം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ഡി.പി പോലുള്ള കക്ഷികളുമായും ജമാ‍ാത്തെ ഇസ്ലാമിയുടെ അടക്കം വോട്ടുകളും അനുഗ്രഹവും വാങ്ങിയവര്‍ ഇപ്പോള്‍ ഇരവാദത്തെ തള്ളി നമുക്കിടയിലേക്ക് പ്രീണനവുമായി വരുന്നുണ്ട്.


സവര്‍ണ്ണരെ എന്നും ഇക്കൂട്ടര്‍ക്ക് പുച്ചവും പരിഹാസവുമാണ്. പ്രത്യേകിച്ച് ഇടതു ബുദ്ധിജീവികള്‍ക്ക്. അവര്‍ നിരന്തരം സവര്‍ണ്ണന്‍ എന്നും പറഞ്ഞ് അധിക്ഷേപിക്കുന്നു. ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി
ന്യൂനപക്ഷങ്ങളെ വിമര്‍ശിക്കുവാന്‍ ഇവരുടെ നാക്കോ തൂലികയോ പൊങില്ല. സായ്പിനെ കണ്ടാല്‍ കവാത്ത് മറക്കും എന്ന് പറയുന്ന പോലെ സായ്‌വിനെ കണ്ടാല്‍ കവാത്തു മറക്കും.
എന്തുകോണ്ട് ഇവര്‍ ഈ ഭത്സനം ആവര്‍ത്തിക്കുന്നു എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുവാന്‍
അവരുടെ വോട്ടുബാങ്കില്‍ സ്വാധീനം ഉറപ്പിക്കുവാന്‍ എന്നു കരുതേണ്ടി വരും. ഇരവാദികള്‍ ഉറഞ്ഞു തുള്ളിയത് നാം മറക്കരുത്. കേരളത്തിലും ഗുജറാത്തിലും ഒരേ അവസ്ഥയാണെന്നായിരുന്നു ഇക്കൂട്ടര്‍ വാദിച്ചത്. സംഘപരിവാര്‍ കേരളത്തില്‍ കലാപം ഉണ്ടാക്കുവന്‍ പോകുന്നു എന്നൊക്കെ ഇവര്‍ വ്യാജ പ്രചരണം അഴിച്ചു വിട്ടു. ഇവിടത്തെ ഭൂരിപക്ഷം ഇതാ സംഘടിച്ചിരിക്കുന്നു ആകെ കുഴപ്പം ഉണ്ടാകുവാന്‍ പോകുന്നു എന്ന മട്ടില്‍ പ്രചാരണ കോലാഹലം കത്തിക്കയറി. യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ലാത്തവര്‍ മണിമന്ദിരങ്ങളോ, ഹവാലപ്പണമോ, ബാങ്ക് ബാലന്‍സോ ഇല്ലാത്തവര്‍ സാമുദായികമായി ഭരണ കൂടങ്ങളെ സ്വാധീനിക്കുവാന്‍ കഴിവില്ലാത്തവര്‍ അങ്ങിനെ അവശതയനുഭവിക്കുന്ന
അമ്പലവാസികള്‍ പോലും സവര്‍ണ്ണന്‍ എന്ന പേരില്‍ ക്രൂശിക്കപ്പെട്ടു. 90% മാര്‍ക്കു വാങ്ങിയാലേ സവര്‍ണ്ണനു സീറ്റുള്ളൂ. കാശുകൊടുത്തു സീറ്റുവാങ്ങുവാന്‍ അവനു വഴിയില്ല.

അതിനാല്‍ ഇടതുപക്ഷത്തെ കിനാലൂരിലെ സഹോദരിമാര്‍ ചെയ്ത പോലെ, ബംഗാളിലെ അഭ്യസ്ത വിദ്യര്‍ക്കൊപ്പം അക്ഷരാഭ്യാസം ഇല്ലാത്ത ജനത പോലും യാദാര്‍ഥ്യം തിരിച്ചറിഞ്ഞ് തിരസ്കരിച്ച പോലെ നമ്മളും തിരസ്കരിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. ഇന്നു ചങ്ങനാശ്ശെരിയില്‍ ഇറങ്ങിയെങ്കില്‍ നാളെ ഇവര്‍ വീണ്ടും മലപ്പുറത്തേക്ക് വണ്ടി കയറും.
നിരന്തരമായി അധിക്ഷേപിക്കുന്നവരെ നമ്മള്‍ എന്തിനു ചുമക്കണം?

2010 മാർച്ച് 7, ഞായറാഴ്‌ച

ഭൂപരിഷ്കരണവും പുതിയ ഭൂസ്വാമിമാരും.

കമ്യൂണിസ്റ്റുകാർ കൊണ്ടുവന്ന ഭൂപരിഷ്കരണത്തെ അക്കാലത്തെ ഏറ്റവും വലിയ വിപ്ലവമായി ചരിത്രം രേഖപ്പെടുത്തി.ജന്മിമാരിൽ നിന്നും കുടിയാന്മാരിലേക്ക് കൃഷിഭൂമിയെത്തുകയും അവർ അത് കുറച്ചുകാലം കൃഷിചെയ്യുകയും ചെയ്തു.ആ സംഭവത്തോടെ കേരളത്തിൽ കമ്യൂണിസ്റ്റുപ്രസ്ഥാനം അടിസ്ഥാനവർഗ്ഗത്തിനിടയിൽ ശക്തമായ വേരോട്ടമുണ്ടാക്കി. ചൂഷിതവർഗ്ഗം അന്ധമായി തന്നെ അന്നത്തെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തെ പിന്താങ്ങി. ഭൂപരിഷ്കരണത്തിലൂടെ സ്വത്തുക്കൾ നഷ്ടപ്പെട്ട ജന്മിമാരും മറ്റു ഉയർന്ന ജാതിക്കാരും ജീവിതത്തിൽ ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു.ഭൂപരിഷ്കരണത്തിന്റെ ആനുകൂല്യം ലഭിച്ചപലരുമാകട്ടെ തങ്ങൾക്ക് ലഭിച്ച ഭൂമി കഷ്ണങ്ങളായി വിറ്റുതുലക്കുകയും ചെയ്തു എന്നത് പിൽക്കാല ചരിത്രം. ഭൂപരിഷ്കരണത്തിൽ തന്നെ തകർന്നുപോയവരെ നിരന്തരം പീഠിപ്പിച്ചുകൊണ്ടിരിക്കാണ്‌. സവർണ്ണർ എന്നൊക്കെ പറഞ്ഞ് അവറ്റകളെ ജീവിക്കുവാൻ അനുവദിക്കുന്നില്ല.

ഇന്നിപ്പോൾ ഭൂമിയും സ്വത്തുക്കളും രാഷ്ടീയ മേലാളന്മാരുടേയും,കുത്തക മുതലാളിമാരുടേയും,ഒപ്പം കള്ളപ്പണവും,കള്ളക്കടത്തും വഴിയും അല്ലാതെയും ഇടക്കാലത്ത് ധനാഢ്യരായ ചിലരുടേയും കൈകളിൽ എത്തിപ്പെട്ടു.അവരായി പുതിയ കാലഘട്ടത്തിന്റെ ജന്മിമാർ.എന്നാൽ കൗശലപൂർവം അവർ ഇക്കാര്യം മറച്ചുവക്കുന്നതിൽ വിജയിക്കുന്നുമുണ്ട്.ഒരുകാലത്ത് ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നവർ ഇന്നിപ്പോൾ ജീവിക്കുവാൻ പെടാപാടുപെടുന്നു.അവരുടെ പിൻ തലമുറക്കാരിൽ പലരും ജന്മം കൊണ്ട് സവർണ്ണൻ ആയി എന്ന ഒറ്റക്കാരണത്താൽ സകലയിടത്തുനിന്നും ഒഴിവാക്കി നിർത്തപ്പെടുന്നു. സമ്പത്തീക സംവരണം എന്നത് നടപ്പിലാക്കാത്തിടത്തോളവും സ്വന്തം അവകാശങ്ങൾ സംരക്ഷിക്കുവാൻ സംഘടിച്ചുകൊണ്ട് അവകാശങ്ങൾക്കായി പൊരുതുവാൻ തയ്യാറാകാത്തിടത്തോളം
ഇക്കൂട്ടർ ഗതിപിടിക്കില്ല.

----------------------------
ലോകഭൂപടത്തിൽ തന്നെ മഷിയിട്ടുനോക്കിയാൽ അനുദിനം അന്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌ മാർക്കിസം എന്ന് കാണുവൻ കഴിയും.കേരളത്തിലും അടുത്ത തിരഞ്ഞെടുപ്പോടെ ഇക്കൂട്ടരുടെ ഭരണം അടുത്ത അഞ്ചുവർഷത്തേക്കെങ്കിലും ഒഴിവായിക്കിട്ടും എന്ന പ്രതീക്ഷ ആശ്വാസത്തിനു വകനല്കുന്നുണ്ട് എന്നാലും ഭരണ നഷ്ടം ഉണ്ടായാൽ അതിന്റെ പിറ്റേന്നു പുലർച്ചമുതൽ സമരങ്ങൾ തുടങ്ങുമോ എന്നത് ആലോചിക്കുമ്പോൾ തലവേദന വേറെ.ഭരണത്തിൽ ഇരിക്കുമ്പോൾ ആ പ്രശ്നം ഇല്ല വല്ലപ്പോഴും കേന്ദ്രത്തിനെതിരെയും അമേരിക്ക സാമ്രാജ്യത്വം എന്നിവയ്ക്കെതിരെ ഒക്കെ ആകും.എന്തൊരു കഷ്ടമാണെന്ന് നോക്കണം ഭരണം നഷ്ടമായാൽ സമരം മൂലം മനുഷ്യനു സ്വസ്ഥമായി വഴിനടക്കുവാൻ പറ്റില്ലെന്ന് വന്നാൽ എന്താചെയ്യാ.

നമുക്കിടയിൽ വർഗ്ഗീയ ബുദ്ധിജീവികളോ?

ബുദ്ധിജീവികളെന്നാൽ ഒരു കാലത്ത്‌ മുഷിഞ്ഞ ജുബ്ബയും ദിനേശ്ബീഡി കട്ടൻചായ നീട്ടിവളർത്തിയ താടിയും മുടിയും ഒക്കെയായി അലഞ്ഞുനടക്കുന്ന ഒരു ചിത്രമായിരുന്നു എഴുപതിലും എൺപതിലുമെല്ലാം.എന്നാൽ ഇന്നതിൽ നിന്നും എത്രയോ മാറ്റം വന്നിരിക്കുന്നു.ആഗോളവൽക്കരണം ബുദ്ധിജീവികളിലും മാറ്റം വരുത്തിയിരിക്കുന്നു.ഇന്നവർ വെടിപ്പും വൃത്തിയുമൊക്കെയായി നടക്കുന്നു.എങ്കിലും ചിലർ ഇപ്പോഴും ബുദ്ധിപൂർവ്വം താടിയിലും മുടിയിലും ഒരു അലസമട്ട്‌ പ്രകടിപ്പികും. പൊതുവിൽ ഇക്കൂട്ടർക്ക്‌ ഒരൊറ്റ രാഷ്ടീയമായിരിക്കും അത്‌ ഇടതുപക്ഷത്തൊടോപ്പം.വലതുപക്ഷ ബുദ്ധിജീവികളെ കണ്ടെടുക്കുക അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്‌.

ഇടതുപക്ഷ ബുദ്ധിജീവിയെന്നതിനേക്കാൾ ഇപ്പോൾ സാധ്യത വർഗ്ഗീയപക്ഷം ചേർന്നുള്ള ബുദ്ധിജീവിപ്രവർത്തനത്തിൽ ആണെന്ന് തോന്നുന്നു. ഭൂരിപക്ഷ മതവുമായി ബന്ധപ്പെട്ട എല്ലാം അവർക്ക്‌ പുച്ഛമോ അല്ലെങ്കിൽ എതിർക്കപ്പെടേണ്ടതോ ആണ്‌ പലപ്പോഴും.അവർ ഭൂരിപക്ഷ മതത്തിന്റെ ഭാഗമായുള്ള ആചാരങ്ങളെയും ഓണം പോലുള്ള ഉത്സവങ്ങൾക്കെതിരെയും സദാ ചിലച്ചുകൊണ്ടിരിക്കും എന്നാൽ ന്യൂനപക്ഷ മതങ്ങളിലെ പോരായ്മകളും പ്രശ്നങ്ങളും അവർ ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കും.

പറഞ്ഞുവന്നത്‌ ഇപ്പോൾ ചില ബുദ്ധിജീവികൾ ഇടതുപക്ഷത്തൊടൂപ്പം എന്നമട്ടിൽ ന്യൂനപക്ഷ വർഗ്ഗെയതയ്ക്കൊപ്പവും ഭംഗിയായി നിലയുറപ്പിക്കുന്നില്ലേ എന്നാണ്‌.നാട്ടിൽ എവിടെ എങ്കിലും ഒരു ഭീകരനെ പിടികൂടിയാൽ ഉടനെ അവർ രംഗത്തുവരുന്നു.കൃത്യമായി പറഞ്ഞാൽ അവർ വർഗ്ഗീയവാദികളേക്കാൽ മൂച്ചോടെ ഭീകരന്മാർക്കനുകൂലമാകുന്ന വാദഗദികളുമായി ചാടിവീഴുന്നു. ഭരണകൂടഭീകരതയെന്നു പറഞ്ഞ്‌ ഉറഞ്ഞുതുള്ളുന്നു. ഭരണകൂടത്തിനും രാഷ്ട്രത്തിനും പ്രധാനം അവിടത്തെ പൗരന്റെ ജീവിതമാണെങ്കിൽ ഇക്കൂട്ടർക്ക്‌ ഏറ്റുമുട്ടലിൽ മരിക്കുന്നതോ പിടികൂടപ്പെടുന്നതുമായ ഭീകരന്മാരെ കുറിച്ചാണ്‌. ആരെങ്കിലും ഈ പ്രവർത്തിയെ ചോദ്യം ചെയ്താൽ ഉടനെ അവനെ ഒരു പ്രത്യേക മതത്തിന്റെശത്രുവായും ആർ.എസ്സ്‌.എസ്സുകാരനായും അങ്ങട്‌ മുദ്രകുത്തിക്കളയും.അതോടെ ആ പാവം പേടിച്ച്‌ വായും മൂടി സ്ഥലം വിടും.

ഞാൻ ഭയപ്പെടുന്നത്‌ നമ്മുടെ സമൂഹത്തിൽ ഇടതുബുദ്ധിജീവികൾ എന്ന ലേബലിൽ നിറഞ്ഞാടുന്ന ചിലർ വർഗ്ഗീയബുദ്ധിജീവികൾ ആണോ എന്നാണ്‌. കേസിൽ പെടുന്ന പെണ്ണിന്റെ വസ്ത്രം ഏതെങ്കിലും മതത്തിൽ പെട്ടവർ ഉപയോഗിക്കുന്നതണെങ്കിൽ ഉടനെ അതിനെ മതത്തിനെതിരാണെന്ന് ഇക്കൂട്ടർ വ്യാഖ്യാനിച്ചുകളയും. ഇവിടെ അവർ ഒരേ സമയം രണ്ടുകാര്യങ്ങൾ ആണ്‌ ചെയ്യുന്നത്‌.ഒന്ന് ഭീകരനെ ഒരു മതത്തിന്റെ ഭാഗമാക്കി നിർത്തുന്നു.അതോടെ അവന്റെ ബാധ്യത ആ മതത്തിനാണെന്ന് വരുത്തുന്നു.ഇത്‌ പ്രതികൾക്കെതിരെ അല്ലെങ്കിൽ പ്രതികളെന്ന് സംശയിക്കുന്നവർക്കെതിരെ നടപടിയെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഈ പഴുത്‌ വിനിയോഗിക്കുവാൻ പ്രതികളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?

ഇതോടൊപ്പം ഇവർ പലസംഗതികളും ഗവേഷണം നടത്തികണ്ടെടുക്കും. ഡസൻ കണക്കിനു ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കളയും.ഇരകൾ, ഭരണകൂടഭീകരത, സവർണ്ണാധിപത്യം തുടങ്ങിയ വാക്കുകൾ അതിൽ പരമാവധികുത്തിനിറക്കും.

സാധാരണക്കാരെ സംബന്ധിച്ച്‌ ഭീകരനും അവന്റെ ആക്രമണവും എല്ലാം ഭയപ്പെടുത്തുന്നതും വെറുക്കുന്നതുമായ കാര്യങ്ങളാണ്‌.എന്നാൽ ചില ബുദ്ധിജീവികൾക്ക്‌ ഇവർ ഇരകളാണ്‌.കേൾക്കുമ്പോൾ അത്‌ വിചിത്രമായി തോന്നാം എങ്കിലും ഇന്ന് ഇത്തരം ഇരവാദങ്ങൾ പ്രബലമായിക്കൊണ്ടിരിക്കുകയാണ്‌.ഭീകരൻ ഇരയായി ചിത്രീകരിക്കപ്പെടുന്നത്‌ അത്യന്തം അപകടകരമാണെന്ന് പറയേണ്ടതിലല്ലോ? ഭീകരന്റെ വെടിവെപ്പിലോ അവൻ നടത്തുന്ന ബോംബ്‌ സ്ഫോടനത്തിലോ കൊല്ലപ്പെടുന്നവരേക്കാൾ ഇക്കൂട്ടർക്ക്‌ പ്രധാനം പിടികൂടുന്നതോ കൊല്ലപ്പെടുന്നതോ ആയ ഭീകരൻ ആകുന്നതിന്റെ പുറകിൽ എന്തായിരിക്കാം കാരണം?

അതെ നമ്മൾ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു ഇതേ കുറിച്ച്‌.ഇവർ പറഞ്ഞുവരുന്നതിന്റെ പൊരുളിനെ കുറിച്ചും അതിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ചും.