കമ്യൂണിസ്റ്റുകാർ കൊണ്ടുവന്ന ഭൂപരിഷ്കരണത്തെ അക്കാലത്തെ ഏറ്റവും വലിയ വിപ്ലവമായി ചരിത്രം രേഖപ്പെടുത്തി.ജന്മിമാരിൽ നിന്നും കുടിയാന്മാരിലേക്ക് കൃഷിഭൂമിയെത്തുകയും അവർ അത് കുറച്ചുകാലം കൃഷിചെയ്യുകയും ചെയ്തു.ആ സംഭവത്തോടെ കേരളത്തിൽ കമ്യൂണിസ്റ്റുപ്രസ്ഥാനം അടിസ്ഥാനവർഗ്ഗത്തിനിടയിൽ ശക്തമായ വേരോട്ടമുണ്ടാക്കി. ചൂഷിതവർഗ്ഗം അന്ധമായി തന്നെ അന്നത്തെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തെ പിന്താങ്ങി. ഭൂപരിഷ്കരണത്തിലൂടെ സ്വത്തുക്കൾ നഷ്ടപ്പെട്ട ജന്മിമാരും മറ്റു ഉയർന്ന ജാതിക്കാരും ജീവിതത്തിൽ ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു.ഭൂപരിഷ്കരണത്തിന്റെ ആനുകൂല്യം ലഭിച്ചപലരുമാകട്ടെ തങ്ങൾക്ക് ലഭിച്ച ഭൂമി കഷ്ണങ്ങളായി വിറ്റുതുലക്കുകയും ചെയ്തു എന്നത് പിൽക്കാല ചരിത്രം. ഭൂപരിഷ്കരണത്തിൽ തന്നെ തകർന്നുപോയവരെ നിരന്തരം പീഠിപ്പിച്ചുകൊണ്ടിരിക്കാണ്. സവർണ്ണർ എന്നൊക്കെ പറഞ്ഞ് അവറ്റകളെ ജീവിക്കുവാൻ അനുവദിക്കുന്നില്ല.
ഇന്നിപ്പോൾ ഭൂമിയും സ്വത്തുക്കളും രാഷ്ടീയ മേലാളന്മാരുടേയും,കുത്തക മുതലാളിമാരുടേയും,ഒപ്പം കള്ളപ്പണവും,കള്ളക്കടത്തും വഴിയും അല്ലാതെയും ഇടക്കാലത്ത് ധനാഢ്യരായ ചിലരുടേയും കൈകളിൽ എത്തിപ്പെട്ടു.അവരായി പുതിയ കാലഘട്ടത്തിന്റെ ജന്മിമാർ.എന്നാൽ കൗശലപൂർവം അവർ ഇക്കാര്യം മറച്ചുവക്കുന്നതിൽ വിജയിക്കുന്നുമുണ്ട്.ഒരുകാലത്ത് ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നവർ ഇന്നിപ്പോൾ ജീവിക്കുവാൻ പെടാപാടുപെടുന്നു.അവരുടെ പിൻ തലമുറക്കാരിൽ പലരും ജന്മം കൊണ്ട് സവർണ്ണൻ ആയി എന്ന ഒറ്റക്കാരണത്താൽ സകലയിടത്തുനിന്നും ഒഴിവാക്കി നിർത്തപ്പെടുന്നു. സമ്പത്തീക സംവരണം എന്നത് നടപ്പിലാക്കാത്തിടത്തോളവും സ്വന്തം അവകാശങ്ങൾ സംരക്ഷിക്കുവാൻ സംഘടിച്ചുകൊണ്ട് അവകാശങ്ങൾക്കായി പൊരുതുവാൻ തയ്യാറാകാത്തിടത്തോളം
ഇക്കൂട്ടർ ഗതിപിടിക്കില്ല.
----------------------------
ലോകഭൂപടത്തിൽ തന്നെ മഷിയിട്ടുനോക്കിയാൽ അനുദിനം അന്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് മാർക്കിസം എന്ന് കാണുവൻ കഴിയും.കേരളത്തിലും അടുത്ത തിരഞ്ഞെടുപ്പോടെ ഇക്കൂട്ടരുടെ ഭരണം അടുത്ത അഞ്ചുവർഷത്തേക്കെങ്കിലും ഒഴിവായിക്കിട്ടും എന്ന പ്രതീക്ഷ ആശ്വാസത്തിനു വകനല്കുന്നുണ്ട് എന്നാലും ഭരണ നഷ്ടം ഉണ്ടായാൽ അതിന്റെ പിറ്റേന്നു പുലർച്ചമുതൽ സമരങ്ങൾ തുടങ്ങുമോ എന്നത് ആലോചിക്കുമ്പോൾ തലവേദന വേറെ.ഭരണത്തിൽ ഇരിക്കുമ്പോൾ ആ പ്രശ്നം ഇല്ല വല്ലപ്പോഴും കേന്ദ്രത്തിനെതിരെയും അമേരിക്ക സാമ്രാജ്യത്വം എന്നിവയ്ക്കെതിരെ ഒക്കെ ആകും.എന്തൊരു കഷ്ടമാണെന്ന് നോക്കണം ഭരണം നഷ്ടമായാൽ സമരം മൂലം മനുഷ്യനു സ്വസ്ഥമായി വഴിനടക്കുവാൻ പറ്റില്ലെന്ന് വന്നാൽ എന്താചെയ്യാ.
2010 മാർച്ച് 7, ഞായറാഴ്‌ച
നമുക്കിടയിൽ വർഗ്ഗീയ ബുദ്ധിജീവികളോ?
ബുദ്ധിജീവികളെന്നാൽ ഒരു കാലത്ത് മുഷിഞ്ഞ ജുബ്ബയും ദിനേശ്ബീഡി കട്ടൻചായ നീട്ടിവളർത്തിയ താടിയും മുടിയും ഒക്കെയായി അലഞ്ഞുനടക്കുന്ന ഒരു ചിത്രമായിരുന്നു എഴുപതിലും എൺപതിലുമെല്ലാം.എന്നാൽ ഇന്നതിൽ നിന്നും എത്രയോ മാറ്റം വന്നിരിക്കുന്നു.ആഗോളവൽക്കരണം ബുദ്ധിജീവികളിലും മാറ്റം വരുത്തിയിരിക്കുന്നു.ഇന്നവർ വെടിപ്പും വൃത്തിയുമൊക്കെയായി നടക്കുന്നു.എങ്കിലും ചിലർ ഇപ്പോഴും ബുദ്ധിപൂർവ്വം താടിയിലും മുടിയിലും ഒരു അലസമട്ട് പ്രകടിപ്പികും. പൊതുവിൽ ഇക്കൂട്ടർക്ക് ഒരൊറ്റ രാഷ്ടീയമായിരിക്കും അത് ഇടതുപക്ഷത്തൊടോപ്പം.വലതുപക്ഷ ബുദ്ധിജീവികളെ കണ്ടെടുക്കുക അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇടതുപക്ഷ ബുദ്ധിജീവിയെന്നതിനേക്കാൾ ഇപ്പോൾ സാധ്യത വർഗ്ഗീയപക്ഷം ചേർന്നുള്ള ബുദ്ധിജീവിപ്രവർത്തനത്തിൽ ആണെന്ന് തോന്നുന്നു. ഭൂരിപക്ഷ മതവുമായി ബന്ധപ്പെട്ട എല്ലാം അവർക്ക് പുച്ഛമോ അല്ലെങ്കിൽ എതിർക്കപ്പെടേണ്ടതോ ആണ് പലപ്പോഴും.അവർ ഭൂരിപക്ഷ മതത്തിന്റെ ഭാഗമായുള്ള ആചാരങ്ങളെയും ഓണം പോലുള്ള ഉത്സവങ്ങൾക്കെതിരെയും സദാ ചിലച്ചുകൊണ്ടിരിക്കും എന്നാൽ ന്യൂനപക്ഷ മതങ്ങളിലെ പോരായ്മകളും പ്രശ്നങ്ങളും അവർ ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കും.
പറഞ്ഞുവന്നത് ഇപ്പോൾ ചില ബുദ്ധിജീവികൾ ഇടതുപക്ഷത്തൊടൂപ്പം എന്നമട്ടിൽ ന്യൂനപക്ഷ വർഗ്ഗെയതയ്ക്കൊപ്പവും ഭംഗിയായി നിലയുറപ്പിക്കുന്നില്ലേ എന്നാണ്.നാട്ടിൽ എവിടെ എങ്കിലും ഒരു ഭീകരനെ പിടികൂടിയാൽ ഉടനെ അവർ രംഗത്തുവരുന്നു.കൃത്യമായി പറഞ്ഞാൽ അവർ വർഗ്ഗീയവാദികളേക്കാൽ മൂച്ചോടെ ഭീകരന്മാർക്കനുകൂലമാകുന്ന വാദഗദികളുമായി ചാടിവീഴുന്നു. ഭരണകൂടഭീകരതയെന്നു പറഞ്ഞ് ഉറഞ്ഞുതുള്ളുന്നു. ഭരണകൂടത്തിനും രാഷ്ട്രത്തിനും പ്രധാനം അവിടത്തെ പൗരന്റെ ജീവിതമാണെങ്കിൽ ഇക്കൂട്ടർക്ക് ഏറ്റുമുട്ടലിൽ മരിക്കുന്നതോ പിടികൂടപ്പെടുന്നതുമായ ഭീകരന്മാരെ കുറിച്ചാണ്. ആരെങ്കിലും ഈ പ്രവർത്തിയെ ചോദ്യം ചെയ്താൽ ഉടനെ അവനെ ഒരു പ്രത്യേക മതത്തിന്റെശത്രുവായും ആർ.എസ്സ്.എസ്സുകാരനായും അങ്ങട് മുദ്രകുത്തിക്കളയും.അതോടെ ആ പാവം പേടിച്ച് വായും മൂടി സ്ഥലം വിടും.
ഞാൻ ഭയപ്പെടുന്നത് നമ്മുടെ സമൂഹത്തിൽ ഇടതുബുദ്ധിജീവികൾ എന്ന ലേബലിൽ നിറഞ്ഞാടുന്ന ചിലർ വർഗ്ഗീയബുദ്ധിജീവികൾ ആണോ എന്നാണ്. കേസിൽ പെടുന്ന പെണ്ണിന്റെ വസ്ത്രം ഏതെങ്കിലും മതത്തിൽ പെട്ടവർ ഉപയോഗിക്കുന്നതണെങ്കിൽ ഉടനെ അതിനെ മതത്തിനെതിരാണെന്ന് ഇക്കൂട്ടർ വ്യാഖ്യാനിച്ചുകളയും. ഇവിടെ അവർ ഒരേ സമയം രണ്ടുകാര്യങ്ങൾ ആണ് ചെയ്യുന്നത്.ഒന്ന് ഭീകരനെ ഒരു മതത്തിന്റെ ഭാഗമാക്കി നിർത്തുന്നു.അതോടെ അവന്റെ ബാധ്യത ആ മതത്തിനാണെന്ന് വരുത്തുന്നു.ഇത് പ്രതികൾക്കെതിരെ അല്ലെങ്കിൽ പ്രതികളെന്ന് സംശയിക്കുന്നവർക്കെതിരെ നടപടിയെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഈ പഴുത് വിനിയോഗിക്കുവാൻ പ്രതികളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?
ഇതോടൊപ്പം ഇവർ പലസംഗതികളും ഗവേഷണം നടത്തികണ്ടെടുക്കും. ഡസൻ കണക്കിനു ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കളയും.ഇരകൾ, ഭരണകൂടഭീകരത, സവർണ്ണാധിപത്യം തുടങ്ങിയ വാക്കുകൾ അതിൽ പരമാവധികുത്തിനിറക്കും.
സാധാരണക്കാരെ സംബന്ധിച്ച് ഭീകരനും അവന്റെ ആക്രമണവും എല്ലാം ഭയപ്പെടുത്തുന്നതും വെറുക്കുന്നതുമായ കാര്യങ്ങളാണ്.എന്നാൽ ചില ബുദ്ധിജീവികൾക്ക് ഇവർ ഇരകളാണ്.കേൾക്കുമ്പോൾ അത് വിചിത്രമായി തോന്നാം എങ്കിലും ഇന്ന് ഇത്തരം ഇരവാദങ്ങൾ പ്രബലമായിക്കൊണ്ടിരിക്കുകയാണ്.ഭീകരൻ ഇരയായി ചിത്രീകരിക്കപ്പെടുന്നത് അത്യന്തം അപകടകരമാണെന്ന് പറയേണ്ടതിലല്ലോ? ഭീകരന്റെ വെടിവെപ്പിലോ അവൻ നടത്തുന്ന ബോംബ് സ്ഫോടനത്തിലോ കൊല്ലപ്പെടുന്നവരേക്കാൾ ഇക്കൂട്ടർക്ക് പ്രധാനം പിടികൂടുന്നതോ കൊല്ലപ്പെടുന്നതോ ആയ ഭീകരൻ ആകുന്നതിന്റെ പുറകിൽ എന്തായിരിക്കാം കാരണം?
അതെ നമ്മൾ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു ഇതേ കുറിച്ച്.ഇവർ പറഞ്ഞുവരുന്നതിന്റെ പൊരുളിനെ കുറിച്ചും അതിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ചും.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)